സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ
ദുബായ്:സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സ ര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്). ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനം,ഐഡന്റിറ്റി, പൗരത്വം,പാസ്‌പോര്‍ട്ട് രേഖകള്‍ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളിലുള്ള നടപടികള്‍ എല്ലാംകൂടി ഒരു ഘട്ടമായി വെട്ടിച്ചുരുക്കിയെന്ന് ജിഡിആര്‍എഫ്എ മേധാവി പറഞ്ഞു.
ഇതോടെ ദുബായില്‍ യുഎഇ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാന്‍ 7 മിനിറ്റ് മതി. മുന്‍പ് ഈ നടപടികള്‍ പൂര്‍ ത്തിയാക്കാന്‍ 35 മിനിറ്റായിരുന്നു.ജിഡിആര്‍എഫ്എ ദുബായ് ആസ്ഥാനത്തുള്ള ലോക്കല്‍ പാസ്‌പോര്‍ട്ട് സെക്ഷന്‍ സന്ദര്‍ശന വേളയിലാണ് ലഫ്റ്റനന്റ് ജനറല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം 2019 മുതല്‍ 2021 ഈ കാലയളവില്‍ 128000 ലധികം ഇടപാടുകളാണ് സിറ്റിസന്‍ഷിപ്പ് ആന്‍ ഡ് ഐഡന്റിറ്റി അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തീകരിച്ച ത്.പൊതുജനങ്ങള്‍ക്കായുള്ള എല്ലാ സേവന ങ്ങളും,ഇമാറാത്തി പാസ്പോര്‍ട്ട് പുതുക്കല്‍ അഭ്യര്‍ത്ഥനകളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ, ദുബാ യ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം വഴിയോ 24 മണിക്കൂ റും ചെയ്യാമെന്ന് ജിഡിആര്‍എഫ്എ ദുബായ് അറിയിച്ചു.












