പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ യിലെയും കേരളത്തിലെയും സംരംഭകര്‍ക്ക് പുതിയ ബിസിനസ് അവസര ങ്ങളും അതിന് ആവിശ്യമായ നെറ്റ് വര്‍ക്ക് സംവി ധാനങ്ങളും ലഭ്യമാവും
ദുബായ്:പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിനസ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊമേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇയിലെയും കേരളത്തിലെയും സംരംഭകര്‍ക്ക് പുതിയ ബിസിനസ് അവസരങ്ങളും അതിന് ആ ശ്യമായ നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ലഭ്യമാവും. ദുബായ് ഫ്‌ലോറോ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചട ങ്ങില്‍ ധാരണ പത്രത്തില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യ ത്തില്‍ ഐപിഎ ചെയര്‍മാന്‍ വി കെ ഷംസുദീനും, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദുമാണ് കരാറില്‍ ഒപ്പുവച്ചത്
യുഎഇയിലെ ഏറ്റവും വലിയ മലയാളി സംരംഭക ശൃംഖലയാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അ സോസിയേഷന്‍ (ഐപി എ).ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി വിവിധ സംരംഭങ്ങള്‍ക്ക് നേ തൃത്വം നല്‍കുന്ന ഉപഭോക്താക്കളുടെ വേദിയാണ് ഇത്.മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സം രംഭക കൂടായ്മകളില്‍ ഒന്നാണ്. ഏതോണ്ട് 90 വര്‍ഷത്തിലധികമായി ഈ കൂട്ടാ യ്മ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 5000ത്തിലധികം വാണിജ്യ സംരംഭകര്‍ ഇതിന്റെ ഭാഗമായുണ്ട്.
ദുബായിലെത്തിയ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘത്തിന് ഐപിഎ സ്വീകരണം നല്‍കി. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സഹസ്ഥാപകനും,കെഫ് ഹോള്‍ഡിങ്‌സ് ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഐപിഎ ചെയര്‍മാന്‍ വി കെ ഷംസുദീന്‍ അധ്യ ക്ഷത വഹിച്ചു. മലബാര്‍ ഗോ ള്‍ഡ് ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍സ് എം ഡി ഷംലാല്‍ അഹ്‌മദ് മുഖ്യാതി ഥിയായിരുന്നു.എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്,കെവി ഹസീബ് അഹ്‌മദ്,എം എ മഹബൂബ്,മുനീര്‍ അല്‍ വഫാ,സുല്‍ഫിക്കര്‍,അഡ്വ. അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദുബായിലെ പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ച് റിയാസ് കില്‍ട്ടന്‍ അവതരണം നടത്തി. റഫീഖ് അല്‍മയാര്‍ നിയന്ത്രിച്ച ചടങ്ങില്‍ സി എ ശിഹാബ് തങ്ങള്‍ സ്വാഗത വും ബഷീര്‍ പാന്‍ഗള്‍ഫ് നന്ദിയും പറഞ്ഞു.കെ. വി ഹസീബ് അഹ്‌മദ് ക്രസന്റ് ബില്‍ഡേഴ്സ്, എം. എ. മെഹബൂബ്.സെക്യൂറ ഡെവലപ്പേ ര്‍സ്,നിത്ത്യനാദ് കമ്മത്ത് എ.സി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ്,എം പി എം. മുബഷിര്‍ അല്‍-ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്,അഡ്വ: പി.ജി.അനൂപ് നാരായണന്‍,കെ.കെ. മനുഗ്രസിം ഇന്‍ഡസ്ട്രീസ്,പോള്‍ വര്‍ഗ്ഗീസ്
ലീഡ്ഡര്‍ റബ്ബര്‍ ഇന്‍ഡസ്ട്രിസ്,കെ.അരുണ്‍ കുമാര്‍ ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ്,പി എസ് സുബില്‍ കണ്ണൂര്‍ റൊളള്ളര്‍ ഫ്‌ലോര്‍ മില്‍,മെഹ്റൂഫ് മണലൊടിജി -ടെക് എഡ്യൂക്കേഷന്‍ തുടങ്ങിയവരാണ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്- സംഘത്തിലുണ്ടായിരുന്നത്.