നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടു ക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്
കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരു പതുകാരനാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷവും കീര്‍ത്തിവാസന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നു. ഇത്തവണ സെപ്റ്റംബറില്‍ നടന്ന പരീക്ഷ എഴുതി ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ആത്മ ഹത്യ.
നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടിരുന്നു.അതിനു ശേഷം കീര്‍ത്തിവാസന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷവും അഡ്മിഷന്‍ ലഭി ക്കില്ലെന്ന ആശങ്ക മകന് ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.ഇന്നലെ കീടനാശിനി കഴിച്ച നിലയില്‍ കണ്ട കീര്‍ത്തിവാസനെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീറ്റ് പരീ ക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നേരത്തെയും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.











