അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്ര നെതിരെ സി.പി.എം നടപടി.ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി. എല്ലാ ചുമതലകളില്‍ നിന്നും ജയചന്ദ്രനെ ഒഴിവാക്കിയതായി സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അറിയിച്ചു
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സി.പി.എം നടപടി.ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി. എല്ലാ ചുമതലകളില്‍ നിന്നും ജയചന്ദ്രനെ ഒഴിവാക്കിയതായി സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അറിയി ച്ചു. ജയചന്ദ്രനെ പാര്‍ട്ടി പരിപാടി കളില്‍ നിന്ന് മാറ്റിനിര്‍ത്തും.
ലോക്കല്‍ കമ്മിറ്റി തീരുമാനം മേല്‍ക്കമ്മിറ്റിയെ അറിയിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി. വി ക്രമന്‍ പറഞ്ഞു. ജയചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി പ്ര വര്‍ത്തകന്‍ എന്ന നിലയ്ക്ക് ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനമാണ് ജയചന്ദ്രന്‍ ചെയ്തതെന്ന് ലോക്കല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ജയചന്ദ്ര ന്റെ പ്രവൃത്തി പാര്‍ട്ടിക്ക് അ വമതിപ്പുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു. ജയചന്ദ്രനെതിരെ ഏരിയാ തലത്തില്‍ അന്വേഷിക്കും. തുടര്‍നടപടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരു മാനിക്കും.അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.
അതേസമയം, അച്ഛനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്ര തികരിച്ചു. പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെ ടുക്കണമെന്ന് അനുപമ പറഞ്ഞു.
അതിനിടെ ദത്ത് പരാതിയില്‍ അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ശിശുവികസന ഡയറക്ടര്‍ വി വരങ്ങള്‍ ശേഖരിക്കും. മൊഴി നല്‍കാനായി ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളു ടെ ഭാഗമായി ലഭിച്ച രസീ തുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.