മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കെ മുരളീധരന്‍ എംപി യ്ക്കെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീ സാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപ മാനിച്ച് പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കെ മുരളീധര ന്‍ എംപിയ്ക്കെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീ സാണ് കേസെടുത്തത്. സ്ത്രീത്വത്തെ അ പ മാനിച്ച് പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേ സ്. ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുരളീധരന്‍ എംപിയ്ക്കെതിരെ തിരുവനന്ത പു രം മേയര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാ ണെന്നായിരുന്നു മുരളീധരന്‍ന്റെ വിവാദ പരാമര്‍ശം.ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴി യുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇങ്ങനെയാണ് മുന്നോ ട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരു മെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
ഇന്ന് രാവിലെയാണ് പരാമര്‍ശത്തിനെതിരെ ആര്യ രാജേന്ദ്രന്‍ പൊലീസിനെ സമീപിച്ചത്. സ്ത്രീകളെ മോ ശമായി ചിത്രീകരിക്കാനാണ് ശ്രമം. അതിനെ നേരിടും. മുരളീധര ന്റെ സംസ്‌കാരമേ അദ്ദേഹം കാണിക്കൂ. തന്റെ പക്വത അളക്കാന്‍ ആരെയും നിശ്ചയിച്ചിട്ടില്ലെന്നും മേയര്‍ പറയുകയുണ്ടായി.