മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാ രിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പരിഹാരം ഉണ്ടാകു മെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു
തിരുവനന്തപുരം:മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജന ങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും, പരി ഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പരി ഹാരം ഉണ്ടാകുമെന്നാണ് പ്രതീ ക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. ‘ജല തര്‍ക്കങ്ങളില്‍ കോടതികളാണ് ശാ ശ്വത പരിഹാരമുണ്ടാക്കേണ്ടത്. അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം’- ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പോസിറ്റീവായ മനോഭാ വവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ ണര്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സംസ്ഥാനത്ത് സജീവമായി ഉയരുന്നതിനിടെയാണ്, ഗവര്‍ണര്‍ പുതിയ അണക്കെട്ട് വേണമെ ന്ന ആവശ്യവുമായി രംഗത്തെത്തുന്നത്.
ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയി ലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവ ദനീയമായ പരമാവധി സംഭരണ ശേഷി. കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നും, ജലനിരപ്പ് താഴ്ത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെ ക്രട്ടറി നേരത്തെ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.