മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പേരെ കേസില്‍ പ്രതി ചേര്‍ത്താണ് കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ കുറ്റപത്രം നല്‍കിയത്
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താ നായില്ലെന്ന് കസ്റ്റംസ് കുറ്റപത്രം. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പ ണം ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപ യോഗിച്ചെന്നു കണ്ടെത്താനായിട്ടില്ലെന്നും കസ്റ്റംസിന്റെ കുറ്റപത്രം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പേരെ കേസില്‍ പ്രതി ചേര്‍ത്താണ് കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവെച്ചെന്നാണ് കുറ്റം. 29 പ്രതികളുള്ള കേസില്‍ ഇരുപ ത്തിയൊന്‍പതാം പ്രതിയാണ് ശിവശങ്കര്‍.സ്വര്‍ണം കടത്തിയവരും അതിനായി പണമിറക്കിയവരും കടത്തു സ്വര്‍ണം ഉപയോഗിച്ച ജ്വല്ലറി ഉടമക ളുമാണ് കേസില്‍ പ്രതികള്‍.കടത്തിയ സ്വര്‍ണം ആഭ രണങ്ങളാക്കി മാറ്റിയതിനാല്‍ പൂര്‍ണമായും കണ്ടെടുക്കാനായില്ലെന്നും കുറ്റപത്രം പറയുന്നു.
2019 മുതല്‍ ഇരുപത്തിയൊന്നു തവണയായി 169 കിലോ സ്വര്‍ണമാണ് കടത്തിയത്.പദ്ധതി തയ്യാറാക്കി രണ്ടു തവണ ട്രയല്‍ നടത്തി.ട്രയലിന് ശേഷം മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെ ത്തി.സ്വര്‍ണം കടത്തിയത് പ്രധാനമായും ഇവര്‍ക്ക് വേണ്ടിയാണ്. കൂടുതല്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളും പ്രതികള്‍ സ്വപ്നയും സന്ദീപും സരിത്തും സഹായം ചെയ്തുവെന്നും ലാഭം പങ്കിട്ടുവെന്നും കു റ്റപത്രത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് കെടി റമീസാണ്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ 30ന് തിരുവനന്ത പുരം യുഎഇ കോണ്‍സുലേറ്റി ലേറ്റി ന്റെ പേരില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അ ന്വേഷണം തുടങ്ങിയത്. ആദ്യം കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എന്‍ഐഎയും എന്‍ഫോ ഴ്സമെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു.
കസ്റ്റംസിന് പിന്നാലെ ഡിസംബറില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ് ഡയറക്ടേറ്റി ന്റെയും നീക്കം. ഇതിന്റെ ആദ്യ നടപടിയായി കേസിലെ തൊണ്ടി മുതലായ 30 കിലോ സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 30 കിലോ സ്വര്‍ണം ദു ബൈയില്‍ നിന്നും വാങ്ങി കേരളത്തിലേക്ക് എത്തിക്കാന്‍ 13പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ 13 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകരവാദത്തിന് ഉപയോഗിച്ചെ ന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സ്വര്‍ണ ക്കടത്തില്‍ എന്‍ഐഎ കേസെടുത്തത്. അതേസമയം സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി പലവട്ടം ആരാഞ്ഞിരുന്നു.