പാമ്പുംകുനി കോളനിയിലെ വിനോദിന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തി യത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കില്‍പ്പെട്ടത്
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ രാത്രി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തിയത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കി ല്‍പ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കില്‍പ്പെടുകയാ യിരു ന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബത്തേരി, കല്‍പ്പറ്റ അഗ്നിശമന സേനാംഗങ്ങളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകീട്ടോടെ അപകട സ്ഥ ലത്ത് നിന്നു 30 മീറ്ററോളം മാറി ചെളിയില്‍ ആഴ്ന്നു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവര്‍ത്തനം. വിനോദ് ഒഴുക്കില്‍പ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കില്‍ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാല്‍ ദുരന്ത വാര്‍ത്തയാണ് വൈകീട്ടോടെ എത്തിയത്.