സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതി നൊന്ന് വരെ നടക്കും.പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ നടക്കും.
പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജര്‍,മൈനര്‍ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യടേം പരീക്ഷ നടത്തുക.ഹിന്ദി,കണക്ക്,സയന്‍സ്,ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങള്‍ മേജര്‍ വിഭാഗത്തിലും തമി ഴ്,മലയാളം തുടങ്ങിയ ഭാഷകള്‍,സംഗീതം തുടങ്ങിയവ മൈനര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരി ക്കുന്നത്.
മേജര്‍ വിഷയങ്ങള്‍ അതതു സ്‌കൂളുകളില്‍ നടക്കും.മൈനര്‍ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറവാ യ തിനാല്‍ വിവിധ സ്‌കൂളുകളെ ചേര്‍ത്ത് ഒരിടത്തു നടത്താനാണു തീരു മാനം.സിബിഎസ്ഇ 10ാം ക്ലാ സില്‍ 114 വിഷയങ്ങളും 12ല്‍ 75 വിഷയങ്ങളുമാണു പഠിപ്പിക്കുന്നത്.
90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷകള്‍ രാവിലെ 11.30നാകും ആരംഭിക്കുക. മാര്‍ച്ച്,ഏപ്രിലില്‍ നടക്കുന്ന രണ്ടാം ടേം പരീക്ഷയ്ക്കു ശേഷമാകും അന്തിമ ഫലം പ്രസിദ്ധീകരിക്കുക.