ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യ ത്തിലാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി.രണ്ടു മുതല്‍ പതിനെട്ടുവയസ്സു വ രെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്സിനാണ് ഡിസിജി ഐ അനുമതി നല്‍കിയിരിക്കുന്നത്. ലോ ക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടിക ള്‍ക്കുള്ള വാക്സിന്‍ അനുമതി നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.
തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധവാക്സിനായ കോവാക്സിന്‍ നല്‍കുന്നതിനാണ് അനുമതി നല്‍കിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അ നുമതി നല്‍കാനായി വിദഗ്ധ സമിതി ഡ്രഗ് കണ്ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി. നേരത്തെ, മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും.സാധാരണ ഗതിയില്‍ വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാറാണ് പതിവ്.ലകഴിഞ്ഞ ആഴ്ച യാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മു ന്‍പില്‍ സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ പരീക്ഷ ണങ്ങളും പൂര്‍ത്തിയായതോടെയായിരുന്നു വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്.