അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്ത പുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശന ത്തിന് വയ്ക്കും
തിരുവനന്തപുരം: അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും മമ്മുട്ടി, മോഹന്‍ലാല്‍ അടക്ക മുള്ള നടന്‍മാരും വീട്ടിലെത്തി അന്ത്യോപ ചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതു ദര്‍ശനവും സംസ്‌കാര വും.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ച യോടെ മരണം സംഭവിക്കുകയുമായിരുന്നു.
വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ ‘തമ്പ്’ എന്ന് പേരിട്ട വീട്ടില്‍ മൃതദേഹമെത്തിച്ചപ്പോള്‍ കാത്തുനിന്നവര്‍ കണ്ണീരണിഞ്ഞു. കലാ സാംസ്‌കാരിക പരിപാടികളില്‍ അടുത്തിടെ വരെ സജീവമായിരുന്ന നെടുമുടി വേണുവിന്റെ വിയോഗം ഏവരെയും സങ്കടത്തിലാഴ്ത്തി.
മന്ത്രിമാരായ സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, ആന്റണി രാജു, എംപി ബിനോയ് വിശ്വം, വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, രമേശ് ചെന്നിത്തല, വി എം സുധീരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്ദ്രന്‍സ്, സുധീര്‍ കരമന, മണി യന്‍പിള്ള രാജു, മധുപാല്‍, ഭാഗ്യലക്ഷ്മി, ജലജ, നന്ദു, കാവാലം ശ്രീകുമാര്‍ തുടങ്ങിയവര്‍ അന്തിമോപ ചാരമര്‍പ്പിച്ചു.










