ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയില്‍ പറഞ്ഞ എന്‍ ഷംസുദ്ദീ നോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്ക രുതെന്നും കുറച്ചെങ്കിലും നാണം വേണമെന്നും പിണറായി പറഞ്ഞു
തിരുവനന്തപുരം : എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എംഎല്‍എയോട് സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ ല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയില്‍ പറഞ്ഞ എന്‍ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്കരുതെന്നും കുറ ച്ചെങ്കിലും നാണം വേണമെന്നും പിണറായി പറഞ്ഞു.
‘ബിസിനസ് തകര്‍ന്നതാണ് പോലും, കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത്. ഇ തുപോലൊരു തട്ടിപ്പിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷത്തിന് നാണം ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് പ്രതിപക്ഷം അതിനെ ന്യായീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും പരസ്യമായൊരു തട്ടിപ്പ് നടന്നിട്ട് അതിനെ ന്യായീകരിക്കാന്‍ നമ്മുടേത് പോലൊരു സഭയില്‍ ഒരംഗം തയ്യാറാകുക എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണെന്നും മുഖ്യമന്ത്രി ചോ ദിച്ചു.
ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്നും പ്രതിഷേധ സ്വരമുയര്‍ന്നു. എന്നാല്‍, ഇത്തരം പ്രയോഗങ്ങളില്‍ ചൂടായില്ലെങ്കില്‍ മറ്റെന്തിലാണ് താന്‍ ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാല്‍ അതിന്റെ അര്‍ത്ഥമെന്താണെ ന്നും മുഖ്യമന്ത്രി ചോദിച്ചു.











