അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോ ടതി ജഡ്ജി എം മനോജാണ്. പ്രതി സൂരജിനെ 12 മണിക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍ കി
കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ വിധി അല്‍പ്പ സമയത്തിനകം. ഉച്ചയ്ക്ക് 12 മ ണിയോടെ കോടതി വിധി പറയും. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറ യുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതിജഡ്ജി എം മനോജാണ്. പ്രതി സൂരജിനെ 12 മണിക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി.
സംഭവത്തില്‍ സൂരജ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം മാത്രമാകും കോടതി വ്യക്തമാക്കുക എന്നാണ് വിവരം. അടുത്ത ദിവസമാകും ശിക്ഷ സംബന്ധിച്ച വിധി പുറപ്പെടുവിക്കുക. സൂരജിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ആറാം നമ്പര്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നായാണ് ഉത്ര കൊലക്കേസ് കോടതി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലായിരുന്നു വിചാരണയുള്‍പ്പെടെ പൂര്‍ത്തിയാക്കിയത്.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പി നെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപ മാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയു ടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.











