കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹു ല്‍ഗാന്ധി പറഞ്ഞു.കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണ മാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷ കര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ കോണ്‍ഗ്ര സ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമ ണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്‍ക്ക് കര്‍ഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരില്‍ 144 പ്രഖ്യാപി ച്ചിട്ടുണ്ട്.
അഞ്ചു പേര്‍ക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേര്‍ അവിടേക്ക് പോകും’- രാഹുല്‍ ഗാന്ധി പറഞ്ഞു. മന്ത്രിക്കും മകനുമെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും രാഹുല്‍ ചൂണ്ടി ക്കാട്ടി. ‘ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയെ വരെ ലഖിംപൂരില്‍ തടഞ്ഞു. രാജ്യത്ത് സ്വേച്ഛാധിപത്യ മാണ് ഉള്ളത്. ലഖ്നൗവില്‍ പ്രധാനമന്ത്രി പോയിരുന്നു. എന്നാല്‍ ലഖിംപൂരിനെ കുറിച്ച് ഒരു വാക്കു പോലും മിണ്ടിയില്ല.’ – കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ബുധനാഴ്ച ഉച്ചയോടെ വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം ലഖിം പൂര്‍ ഖേരിയില്‍ പോകാന്‍ ആണ് ഉദ്ദേശിക്കു ന്നത്. ഇതിന് മുന്‍മ്പ് ലഖ്നൗവില്‍ വരാന്‍ ശ്രമിച്ച കോ ണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അതേസമയം 48 മണി ക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാ ക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആണ് സീതാപൂര്‍ പോലീസ് കേന്ദ്രത്തിന് മുന്‍പില്‍ നടക്കുന്നത്.