സംഗീത സംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ അന്തരിച്ചു. 83 വയസായി രുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും
കൊല്ലം:സംഗീത സംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ (വികെഎസ്) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സ യിലിരിക്കെയാണ് അന്ത്യം.മകള്‍ക്കൊപ്പം ചെങ്ങന്നൂ രിലെ വീട്ടിലായിരുന്നു താമസം.സംസ്‌കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു വികെഎസ്. കലാ ജാഥകളിലെ സജീവ സാന്നിധ്യമായിരുന്ന ശ ശിധരന്‍ സിനിമയ്ക്ക് വേണ്ടിയും പാട്ടുകള്‍ ചിട്ടപ്പെടുത്തി യിട്ടുണ്ട്. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. ആ ലാപനത്തില്‍ വേറിട്ട ശൈലി സൃഷ്ടിച്ച വികെഎസിന്റെ കവിതകള്‍ ആളുകള്‍ക്കിടയില്‍ ശാസ്ത്രാവ ബോധം വളര്‍ത്തുന്നതിലും വലിയ പങ്ക് വഹിച്ചു.
ഇടശ്ശേരിയുടെ പൂതപ്പാട്ടും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും അടക്കം നിരവധി കവിതകള്‍ ക്ക് സംഗീതാവിഷ്‌ക്കാരം നല്‍കിയിട്ടുണ്ട് വികെഎസ്.1967ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി പി കെ ശിവദാസുമൊത്തു നാല് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. മു പ്പതുവര്‍ ഷക്കാലം ശ്രീ നാരായണ പോളിടെക്‌നിക്കിലെ അധ്യാപകനായിരുന്നു.സംഗീതത്തേക്കാളുപരി വ രികളുടെ അര്‍ത്ഥത്തിനും അതുള്‍ ക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കുന്ന വിധം ഈണം പകരാനാണ് വി കെ എസ് ഇഷ്ടപ്പെട്ടിരുന്നത്.
1938ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ആലുവ യു.സി കോളേജിലെ പഠ നത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇല ക്ട്രിക്ക ല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് 6 വര്‍ഷത്തോളം പ്ര മുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കല്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുകയുണ്ടായി. മുപ്പതു വര്‍ഷക്കാലം ശ്രീ നാരായണ പോളിടെ ക്‌നിക്കിലെ അധ്യാപകനായിരുന്നു. ഭാര്യ വസന്ത ലത, മകള്‍ ദീപ്തി.