എഫ്ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി. സീതാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസി ലാണ് പ്രിയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും
ലഖ്നൗ: എഫ്ഐആര്‍ ഇല്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പൊലീസ് കസ്റ്റഡിയില്‍ നിരാഹാ ര സമരം തുടങ്ങി. സീതാപൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും നിലവിലുള്ളത്. വിട്ടയക്കണം എന്നാവശ് യപ്പെട്ടാണ് പ്രിയങ്കയുടെ നിരാഹാര സമരം. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിതാപുര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
ഞായറാഴ്ച ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പത് പേരാണ് മരി ച്ചത്. കര്‍ഷകര്‍ക്കിടയിലേക്ക്മ മനപ്പൂര്‍വ്വം വാ ഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറ ത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോ പിച്ചു. സമ രം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യവും പ്രിയങ്ക പങ്കുവെ ച്ചിട്ടു ണ്ട്.
‘നരേന്ദ്ര മോദി, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറായി ഓര്‍ഡറോ എഫ്ഐആറോ ഇല്ലാ തെ എന്നെ കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണിത്?’- പ്രധാനമന്ത്രിയെ ടാഗ് ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ പ്രിയങ്ക കുറിച്ചു.
— Priyanka Gandhi Vadra (@priyankagandhi) October 5, 2021