കര്‍ഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍
ലഖ്‌നൗ: കര്‍ഷകരുടെ പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സന്ദര്‍ശി ക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ലഖിം പൂര്‍ ഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം.
ഇന്ന് പുലര്‍ച്ചെ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് യുപി കോണ്‍ഗ്രസ് ട്വിറ്ററിലൂടെ വ്യക്തമാ ക്കി. പ്രവര്‍ത്തകര്‍ ഉടനെ സ്ഥലത്ത് എത്തിച്ചേരണമെന്നും ട്വീറ്റില്‍ പറയുന്നു.പ്രിയങ്ക അറസ്റ്റിലായെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ട്വീറ്റ് ചെയ്തിട്ടു ണ്ട്. ഹാര്‍ഗാവില്‍ വച്ചാണ് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഇന്ന് എത്തിയത്. അതിനിടെയാണ് പ്രിയങ്കയെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ പ്രിയങ്കയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കര്‍ഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരി യാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും യുപിയിലേക്ക് യാത്ര തിരിച്ചു. എട്ട് കര്‍ഷകര്‍ക്ക് പരിക്കേറ്റതായി കര്‍ഷക സംഘടനകള്‍ പറഞ്ഞു. മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ താന്‍ ദുഃഖിതനാണെന്നും ഉത്തര വാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.











