ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷ മേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുകയുളളു.പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരെ യും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവ രില്‍ പ്രമുഖ വ്യവസായി കളുടെ മക്കളുമുണ്ടെന്ന് സൂച നയുണ്ട്
മുംബൈ: ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാ ന്റെ മകന്‍ ആര്യന്‍ ഖാന്‍ നാര്‍ക്കോട്ടിക്സ് ക ണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ കസ്റ്റഡിയില്‍. ലഹ രിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമേ അറസ്റ്റ് ഉള്‍ പ്പെടെയുള്ള നടപടി സ്വീകരിക്കുകയുളളു.പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവ രില്‍ പ്രമുഖ വ്യവസായികളുടെ മക്കളുമുണ്ടെന്ന് സൂചനയു ണ്ട്.
ആര്യനെ ചോദ്യം ചെയ്തുവരികയാണെന്നും താരപുത്രനെതിരെ കേസുകളൊന്നും ചാര്‍ജ്ജ് ചെയ്തി ട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ആര്യന്റെ ഫോണ്‍ പരിശോധിച്ച് പാര്‍ട്ടി സംഘാടകരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ തീരത്തെത്തിയ കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡി ലാണ് ആര്യനടക്കം 13 പേരാണ് പിടിയിലായത്. റെയ്ഡി ല്‍ കൊക്കെയ്ന്‍,ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടു ത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേ ഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരു ന്നു. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടു ത്തു.
മുംബൈ തീരത്തുനിന്ന് കപ്പല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി തുടങ്ങി. പാര്‍ട്ടിക്കിടെ പ രസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടി എ ന്ന നിലയില്‍ സംഘടിപ്പിച്ച് ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ച യിച്ചിരുന്നത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.