പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലി നെ ഒരാഴ്ച ത്തേക്ക് റിമാന്‍ഡ് ചെയ്തു.ഒക്ടോ ബര്‍ ആറുവരെയാണ് എറണാകുളം അഡീഷ ണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്
കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്ക ലിനെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.ഒക്ടോ ബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനെ രണ്ടുതവണ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരു ന്നു. ശില്‍പ്പിയെ വഞ്ചിച്ച് പണം നല്‍കാത്തതിന്റെ കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.
മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശില്‍പി സുരേഷിന്റെ പരാതിയുടെ അടിസ്ഥാന ത്തില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂ ണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്.സുരേഷ് നിര്‍മിച്ച് നല്‍കിയ വിശ്വരൂപ ശില്‍പം ഉള്‍ പ്പെടെ പിടിച്ചെടുത്തിരുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രണ്ട് സിനി മാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതാ യി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.പല ഉന്നതരുടേ യും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സണ്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.