കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയു ണ്ടാവും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ ടെന്‍ഡറിന് അംഗീകാര മായി റിപ്പോര്‍ട്ട്. ടെന്‍ഡറില്‍ ടാറ്റാ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത തുകയാണ് ഏറ്റവും കൂടുതലെന്നാണ് റി പ്പോര്‍ട്ട്. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിന് രം ഗത്തുണ്ടായിരുന്നത്. എയര്‍ ഇന്ത്യയ്ക്കായി യു.എസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുട നേതൃത്വത്തിലുള്ള സമിതി എയര്‍ ഇന്ത്യയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കിയതായാണ് സൂചന.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാ വും. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈ മാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എര്‍ പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും.
2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാ ണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദി നം 20 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വഹി ക്കുന്ന നഷ്ടമെന്ന് മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. അറുപത്തി യേഴുവര്‍ ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932 ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946 ല്‍ എയര്‍ ഇന്ത്യ ആയത്. 1953ലാണ് സര്‍ക്കാര്‍ ടാറ്റ എയര്‍ലൈന്‍സ് ദേശസാത്കരിച്ചത്.












