കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയി ലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടി കൂടിയത്
ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കൊല്ലത്തുനിന്ന് പ്രത്യേക അന്വേ ഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.സ്ഥിരം മാ ല മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് സെപ്തംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവര്‍ ത്തകയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍ ശ്രമി ക്കുകയായിരുന്നു. ബലപ്രയോഗത്തില്‍ യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിലെ ത്തിയ പ്രതികള്‍ തലക്ക് പിന്നില്‍ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്ര ണം വിട്ട വാഹനം സമീപത്തെ പോസ്റ്റില്‍ ഇടിച്ച് മറിയുകയും ചെയ്തു.
കഴുത്തിന് കുത്തിപിടിച്ച അക്രമികള്‍ യുവതിയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചു. കുതറിമാറിയ യുവതി സമീപ ത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പട്രോളിങ് വാഹനം വന്നത്. പൊലിസിനെ കണ്ട പ്രതികള്‍ തോട്ടപ്പള്ളി ഭാഗത്ത് രക്ഷപ്പെടുകയായിരുന്നു. യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു.











