ആരോപണത്തിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കെ സുധാകര ന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കണ്ണൂര്‍: പുരാവസ്തു വില്പനക്കാരാണെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍ സനുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണത്തിന് പിന്നിലു ള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സ മ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നാല് തവണ വിളിച്ചതായി പരാതിക്കാരന്‍ തന്നെ പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ഗൂഢാലോചയില്ലേ?.പരാതിക്കാരന്‍ പറയുന്നത് താ ന്‍ എംപിയായപ്പോള്‍ ഇടപെട്ടന്നാണ്. 2018ല്‍ താന്‍ എംപിയല്ലെന്നും ഒരു ഫിനാന്‍സ് കമ്മറ്റിയിലും താന്‍ അംഗമായിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു.
തനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പങ്കുമില്ല. മോന്‍സനെ അഞ്ചോ ആറോ തവണ കണ്ടിട്ടുണ്ട്. മോ ന്‍സനുമായി ബന്ധമുണ്ട്.ഡോക്ടറെന്ന നില യ്ക്കാണ് കാണാന്‍ പോയത്. അവിടെ ചെന്നപ്പോഴാണ് വി ല പിടിപ്പുള്ള പുരാവസ്തുക്കള്‍ കാണാനിടയായിത്. പുരാവസ്തുക്കളുടെ വലിയ ശേഖരം തന്നെ അവി ടെ ഉണ്ട്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിലപ്പുറം പരാതിയില്‍ പറയുന്ന ആരുമായി തനിക്ക് ഒരുബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കാലിനെ തനിക്കറിയാമെന്നും എന്നാല്‍ അയാള്‍ നടത്തിയ തട്ടിപ്പില്‍ തനിക്ക് പങ്കി ല്ലെന്നും സുധാകരന്‍ പറഞ്ഞു. ഡോക്ടര്‍ എന്ന നിലയിലാണ് മോണ്‍സണെ കണ്ടതെന്നും സുധാ കരന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫി സുമാണെന്നും സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ മൂന്ന് നാല് തവണ വി ളിച്ചുവെന്ന് മോണ്‍സണ്‍ തന്നെയാണ് പറഞ്ഞ ത്. ഈ കേസില്‍ കാണിക്കുന്ന ജാഗ്രത എന്തെ സ്വ ര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇല്ലാതായിപ്പോയി എന്നും സുധാകരന്‍ ചോദിച്ചു.












