വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മദ്രാസിലെ മധുരയില്‍ എത്തിയപ്പോഴായിരുന്നു ഗാന്ധിജിയുടെ പ്രഖ്യാപനം
”എന്റെ വസ്ത്രത്തില്‍ മാറ്റം വരുത്തുന്നു, ഇനി മുതല്‍ ഒറ്റമുണ്ട് മാത്രമേ ധരിക്കൂ”- രാജ്യത്തെ ഞെ ട്ടിച്ച് ഗാന്ധിജിയുടെ ആ ഒറ്റ മുണ്ട് മാറ്റത്തിലേക്കുള്ള സമര പ്രഖ്യാനത്തിന് 100 വയസ്സ്. വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മദ്രാസിലെ മധുരയില്‍ എ ത്തിയപ്പോഴായിരുന്നു ഗാന്ധിജിയുടെ പ്രഖ്യാപനം. 1921 സെപ്തംബര്‍ 22ന് അമ്പത്തിരണ്ടാം വയസ്സി ലാണ് ഷര്‍ട്ടും തലപ്പാവും ഉപേ ക്ഷിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്.
വിദേശ വസ്ത്രം വില്‍ക്കരുതെന്നും ധരിക്കരുതെന്നും വ്യാപാരികളോടും തൊഴിലാളികളോടും ഗാന്ധി പറഞ്ഞു. വില കൂടിയ ഖാദി വാങ്ങാന്‍ ശേഷിയില്ലാത്ത ഞങ്ങള്‍ എങ്ങിനെ വിദേശ വസ്ത്രങ്ങള്‍ ഒഴി വാക്കും? ഇതായിരുന്നു തൊഴിലാളികളുടെ ചോദ്യം. എന്നാല്‍ വസ്ത്രം കുറച്ച് ഒറ്റ മുണ്ടുടുത്ത് വിദേ ശവസ്ത്രം ഉപേക്ഷിക്കാന്‍ ഗാന്ധിജി അവരെ ഉപദേശിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഗാന്ധിജിയെ ചിന്തിപ്പിച്ചു. താന്‍ മാതൃക കാണിക്കാതെ എങ്ങിനെ ഉപദേശിക്കും എന്നതായിരുന്നു ഗാന്ധിയെ അ ലട്ടിയത്.
ഈ മറുപടിക്ക് പിന്നാലെയാണ് തന്റെ വസ്ത്രങ്ങള്‍ അല്‍പ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കു ണ്ടായത്. അങ്ങനെ ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വിദേശവസ്ത്ര ബ ഹിഷ്‌കരണ സമരപരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 15-ന് ഗാന്ധിജി മദ്രാസിലെ മറീ നാ ബീച്ചില്‍ പൊതുസമ്മേളനത്തില്‍ എത്തിയപ്പോഴായിരുന്നു വസ്ത്രവിപ്ലവ തീരുമാനത്തിന് വഴി തുറന്നത്.
ബ്രിട്ടനില്‍നടന്ന വട്ടമേശസമ്മേളനത്തിലും ഇതേ വേഷത്തിലാണ് ഗാന്ധിജി പങ്കെടുത്തത്. ബക്കി ങ്ങാം കൊട്ടാരത്തിലും ധരിച്ചത് അതേ വേഷം. ഇതില്‍ അസ്വസ്ഥനായ ബ്രിട്ടീഷ് പ്രധാനമന്ത്രി വി ന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ‘അര്‍ധനഗ്നനായ ഫക്കീര്‍’ എന്നുവിളിച്ച് ഗാന്ധിജിയെ പരിഹസിച്ചു.












