എ വിഭാഗത്തിലെ നാല് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചത്തെ അവിശ്വാസ പ്രമേയയോഗത്തില്‍ പങ്കെ ടുക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിപ്പ് നല്‍കിയത്
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്സന്‍ അജിത തങ്ക പ്പനെ തെറിപ്പിക്കാന്‍ എല്‍.ഡി.എഫ് കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനി ല്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി വിപ്പ്. എ വിഭാഗത്തിലെ നാല് കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചത്തെ അവിശ്വാസ പ്രമേയ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഭീഷണി മുഴ ക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിപ്പ് നല്‍കിയത്.
കൗണ്‍സിലര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള വിപ്പ് ബ്ലോക്ക് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാനുമായ നൗഷാദ് പല്ലച്ചിക്കു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൈമാറി. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി കൗണ്‍സിലര്‍മാര്‍ക്കു വിപ്പു നല്‍കാനാണു നിര്‍ദേശം. യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന തന്നെയാകും മുസ്ലിം ലീഗും വിപ്പു നല്‍കുക.
ക്വാറം ഇല്ലാതെ അവിശ്വാസ ചര്‍ച്ച മുടക്കാനും അതുവഴി പ്രമേയം തള്ളാനുമുള്ള തന്ത്രമാണു യു ഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോണ്‍ഗ്ര സിലെ 16 കൗണ്‍സിലര്‍മാരും ലീഗിലെ 5 പേരും 4 സ്വതന്ത്രരും വിട്ടു നില്‍ക്കുന്നതോടെ യോഗം ചേരാനുള്ള ക്വാറം നഷ്ടപ്പെടും. 43 അംഗ കൗണ്‍ സി ലില്‍ 22 പേര്‍ ഹാജരായാല്‍ മാത്രമേ അവിശ്വാസപ്രമേയ അവതരണ യോഗം കൂടാന്‍ സാധിക്കുക യുള്ളൂ. എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്ന നാല് പേര്‍ വരാതിരിക്കുകയും ക്വാറം തികയാതെ യോഗം പിരിച്ചുവിടുകയും ചെയ്താല്‍ യു.ഡി.എഫ്. ഭരണം അട്ടിമറിക്കാമെന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാ രുടെ തന്ത്രങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാകും.
ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പുപോര് മുതലെടുത്തും കോണ്‍ഗ്രസ് വിമതന്‍മാരുടെ പിന്തുണ ഉറപ്പു വരുത്തിയുമാണ് ഐ ഗ്രൂപ്പുകാരി യായ ചെയര്‍പേഴ്സനെ നീക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങിയത്. ഇതിനിടെ അവിശ്വാസം പാസ്സാ കുമെന്നും ആരും പ്രതീക്ഷിക്കാത്ത അട്ടിമറിക്കായി 23 വരെ കാത്തിരിക്കൂ എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ അവകാശവാദം.
ഇതിനിടെ ലീഗ് കൗണ്‍സിലര്‍മാരെ ഭരണസമിതി അവഗണിക്കുന്നതിലുള്ള പ്രതിഷേധം മുസ്ലീം ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി യോഗ ത്തില്‍ അംഗങ്ങള്‍ അറിയിച്ചു. അവിശ്വാസ പ്രമേയ ത്തില്‍ പങ്കെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. പിന്നീട് ഡി.സി. സി. നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ്. ഭരണസമിതി യില്‍ ലീഗിനാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം.