കെ കെ സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാട്ടി സഹോദരനാണ് പരാതി നല്‍കിയത്. ഇരിങ്ങാ ലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ സി. പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ കാണാനി ല്ലെന്ന് പരാതി.കെ കെ സുജേഷ് കണ്ണാട്ടിനെ കാണാ നില്ലെന്ന് കാട്ടി സഹോദരനാണ് പരാതി നല്‍കിയത്. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.
ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
രണ്ട് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ഒറ്റയാള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരികയായിരുന്നു. 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പയെടു ത്തവരി ല്‍ പാര്‍ട്ടി അംഗങ്ങളും ഉണ്ടെന്ന് സുജേഷ് ആരോപിച്ചിരുന്നു ഒറ്റയാള്‍ സമരം.
കരുവന്നൂര്‍ ബാങ്കിന് മുന്നിലായിരുന്നു ഒറ്റയാന്‍ സമരവും നടത്തിയിരുന്നത്. കരുവന്നൂര്‍ ബാങ്കുമാ യി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയാന്‍ സ മരം നടത്തിയതിന് പിന്നാലെ പാര്‍ട്ടി അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പര സ്യമായി പാര്‍ട്ടിക്കാരെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു.