ബംഗളൂരു മലയാളി അഭിലാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിശപ്പാര്‍ട്ടിയില്‍ പങ്കെടു ത്ത നാല് മലയാളി യുവതികള്‍ അടക്കം 28 പേര്‍ അറസ്റ്റിലായി
ബംഗളൂരു: ബംഗളൂരില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ നിശാപ്പാര്‍ട്ടി നടത്തിയ മലയാളികള്‍ ഉള്‍ പ്പടെയുള്ള സംഘം പിടിയില്‍. ബംഗളൂരു മലയാളി അഭിലാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നി ശപ്പാര്‍ട്ടിയില്‍ പങ്കെടുത്ത നാല് മലയാളി യുവതികള്‍ അടക്കം 28 പേര്‍ അറസ്റ്റിലായി. ബംഗളൂരി ലെ ഐടി ജീവനക്കാരും കോളേജ് വിദ്യാര്‍ഥികളുമാണ് പിടിയിലായ മലയാളികള്‍.
ശനിയാഴ്ച രാത്രി അനേക്കലിലെ ഗ്രീന്‍ വാലി റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു വിദേശത്തു നിന്ന് മോഡലുകളെ എത്തി ച്ചായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതാ യി പൊലീസ് ക ണ്ടെത്തി. ഇവരുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു.
നിരോധിത ലഹരിവസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തി. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോ ധിത ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 14 ബൈക്കുകള്‍, ഏഴ് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റി സോര്‍ട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്.ബംഗളുരൂവില്‍ കര്‍ഫ്യൂ നില നല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.