അമേരിക്കയിലെ ആശുപത്രിയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ച കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. ഷിയാ വിഭാഗത്തില്‍ പെ ട്ട ദാവൂദി ബോറാ സമുദായക്കാരായ ഒമ്പത് കുട്ടികളുടെ ചേലാകര്‍മ്മം നിര്‍വഹിച്ചുവെന്ന കേസിലാണ് ഡോ. ജുമാന നാഗര്‍വാല കുടുങ്ങിയത്.
വാഷിങ്ടണ്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ചേലാകര്‍മ്മം നടത്തിയ കേസില്‍ ഇന്ത്യ ന്‍ വംശജയായ ഡോക്ടര്‍ക്കെതിരെ വിചാരണ തുടങ്ങി. 44കാരിയായ ഡോ.ജുമാന നാഗര്‍വാലയാ ണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവ രെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്.
ഒമ്പതു പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം രഹസ്യമായി നിര്‍വഹിച്ചെന്നാണ് ഡോക്ടര്‍ക്കെതിരായ കുറ്റം. ക്ലിനിക്കിന്റെ ഉടമ ഡോ.ഫക്രുദ്ദീന്‍ അ ത്തറിന് എതിരെയും കേസുണ്ട്. അമേരിക്കയിലാകെ പെണ്‍ചേലാകര്‍മത്തിനായി പ്രവര്‍ത്തിക്കുന്ന രഹസ്യശൃംഖലയിലെ അംഗങ്ങളാണ് ഇവരെ ന്നാണ് പ്രോസിക്യൂഷന്‍ കേസ്.
രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാകര്‍മ്മം. ആണ്‍ കുട്ടികളേയും പെ ണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികളുടെ ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ചേലാകര്‍മ്മം നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമാ യാ ണ് ചേലാകര്‍മ്മം ചെയ്തതിന് വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃ ത്യം ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
മിഷിഗണ്‍, ഇല്ലിനോയിസ്, മിനസോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ചേലാ ക ര്‍മ്മം നടത്തിയത്. നടപടിക്രമത്തിനിടെ ചിലര്‍ കരഞ്ഞും നിലവിളിച്ചും ബഹളമുണ്ടാ ക്കി.ചിലര്‍ക്ക് രക്തസ്രാവമുണ്ടാവുകയും ഒരാളെ ശാന്തമാക്കാനായി ഉറക്ക ഗുളിക നല്‍കുകയും ചെയ്തതായി കോടതി രേഖകള്‍ പറയുന്നു.
ഇന്ത്യന്‍ മുസ്ലീം വിഭാഗമായ ദാവൂദി ബോറസ് പിന്തുടരുന്ന മതപരമായ ആചാരങ്ങളുടെ ഭാഗമായി കാലിഫോര്‍ണിയയിലും ഇല്ലിനോയിസിലും പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിനു വിധേയരാക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍ കുട്ടികളെ ചേലാകര്‍മ്മം നടത്താനായി ജുമുന നാഗര്‍വാല വാഷിങ്ടണിലേക്ക് പോയതായും പ്രോ സിക്യൂഷന്‍ വാദിച്ചു.
മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഈ ഹീനകൃത്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ഒരു സം ഘം തന്നെ അമേരിക്കയില്‍ പവര്‍ത്തിക്കുന്നു ണ്ട് എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാലി ഫോര്‍ണിയയിലെയും ഇല്ലിനോയിയിലെയും ചില ഡോക്ടര്‍മാരും ചേലാകര്‍മ്മം നിര്‍വഹിക്കുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍, ഡോ. ജുമാന ഒരു കുട്ടിയെയും ഉപദ്രവിച്ചിട്ടി ല്ലെന്നും മതപരമായ അനുഷ്ഠാനം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ വിസ്താരം തുടരുകയാണ്.
ഇന്ത്യന്‍ മുസ്ലീം വിഭാഗമായ ദാവൂദി ബോറസ് പിന്തുടരുന്ന മതപരമായ ആചാരങ്ങളുടെ ഭാഗമായി കാലിഫോര്‍ണിയയിലും ഇല്ലിനോയിസിലും പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിനു വിധേയരാക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക ളെ ചേലാകര്‍മ്മം നടത്താനായി ജുമുന നാഗര്‍വാല വാഷിംഗ്ടണിലേക്ക് പോയതായും പ്രോസിക്യൂ ഷന്‍ വാദിച്ചു.
ജുമുനയ്ക്ക് പുറമേ ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ മിഷിഗനിലെ ക്ലിനിക്കില്‍ ചേലാകര്‍മ്മ ശസ്ത്ര ക്രിയ നടത്താന്‍ അനുവദിച്ചതിന് ഡോ. ഫക്രുദീന്‍ അത്തര്‍, ഭാര്യ ഫരീദ എന്നിവര്‍ക്കെതിരെയും വിചാരണ നടക്കുന്നുണ്ട്.