ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നത വിദ്യാ ഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തി ക്കാനാണ് അനുമതി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവി റക്കി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നി ബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി.
അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്ത മാ സം നാല് മുതല്‍ പ്രവര്‍ത്തിക്കാം. പിജി ക്ലാസു കള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളി ച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇട വിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേ നയോ നടത്താവുന്നതാണ്.
ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഒരു ദിവസം പകു തി വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാ മെന്നും ഉത്തരവില്‍ പറയുന്നു. ഒന്നും രണ്ടും വര്‍ഷ ക്ലാ സുകള്‍ ഓണ്‍ലൈനായി തുടരും. ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക് സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.
ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ ത്തിക്കേണ്ടെതെന്നും നിബന്ധനകള്‍പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കണ മെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.