ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
കൊച്ചി: ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 72 വയസായിരുന്നു. ആലുവയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്സ് ആന്‍ഡ് പബ്ളി ഷിങ് സൊസൈറ്റി എന്നിവയുടെ എംഡി, പൊതുവി ദ്യാഭ്യാസ ഡയറക്ടര്‍, സ്പോര്‍ട്സ് ഡയറക്ടര്‍,സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരതാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ് വിശ്വം ഭരന്‍.
മാവേലിക്കര സ്വദേശിയാണ്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, എറണാകുളം മഹാരാജാസ് കോ ളേജ്, എറണാകുളം ഗവ. ലോ കോളേജ് എ ന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാനറാ ബാങ്കി ലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട്കൊച്ചി തഹസില്‍ദാര്‍, പ്രോട്ടോക്കോള്‍ ഓ ഫീസര്‍,ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ, എറണാകുളം ജില്ലാ കലക്ടര്‍, ആലപ്പുഴ ജില്ലാ കലക്ടര്‍, ഡെപ്യൂ ട്ടി ഡയറക്ടര്‍ ഹയര്‍ എഡ്യൂക്കേ ഷന്‍, ടെല്‍ക്, റബ്ബര്‍ മാര്‍ക്കറ്റ് എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി വിരമിച്ചു. കുറച്ചുകാലം എറണാകുളത്ത് അഭി ഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലം മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ ത്തിച്ചു. കൊച്ചി കാന്‍സര്‍ സെന്ററിനായി വി ആര്‍ കൃഷ്ണയ്യര്‍ മൂവ്മെന്റ് നീക്കങ്ങള്‍ നടത്തിയപ്പോള്‍ അതിന്റെ വൈസ് ചെര്‍മാനായിരുന്നു. മാവേലിക്കര കാവില്‍ പരേതനായ കെ വി അച്യുതന്റെയും കെ എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: കോമളം (എസ്ബിഐ റിട്ട.). മക്കള്‍: അഭിരാമന്‍, അഖി ല. മരുമക്കള്‍: അഭികൃഷ്ണന്‍, ഷബാന.