നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. രാഷ്ട്രീയക്കാര നായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി
കോട്ടയം: പാലാ ബിഷപ്പ് ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി.ഭീകരവാദത്തിന് എതിരെ സംസാ രിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെ ങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യും. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെ ന്നും സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാ രിക്കുകയായിരുന്നു സുരേഷ് ഗോപി.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്‌കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. ‘സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും പറഞ്ഞി ട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെ ടുത്താല്‍ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫര്‍ ചെയ്തിട്ടില്ല.
ചില ആക്ടിവിറ്റീസിനെ റഫര്‍ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല.’- അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് അദ്ദേഹത്തി ന്റെ പ്രതികരണം. രാഷ്ട്രീയം നോക്കി സല്യൂട്ട് പാ ടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളി ക്കരുത്. സല്യൂട്ട് സമ്പ്രദായമേ വേണ്ട. ഉണ്ടെങ്കില്‍ ജനപ്രതിനിധി അത് അര്‍ഹിക്കുന്നു. എംപി ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.