ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്ന പ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടി യെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാ റിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടു തല്‍ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്ന പ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറ യുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു.
മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാങ്ക് ഫുള്‍ ആയിക്കഴി ഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറ ച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നി നോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേള നത്തിലാണ് കെ.പി.അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത്.











