എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായ ല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം-യു പ്രതിഭ എംഎല്‍എ
ആലപ്പുഴ: പലതവണ വിളിച്ചാലും തനിക്കടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കാറില്ലെന്ന് വിമര്‍ശ നവുമായി സിപിഎം കായംകുളം എംഎല്‍എ യു പ്രതിഭ. വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല, ജനകീയ വിഷയങ്ങള്‍ക്കായാണ് വിളിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. മന്ത്രിയുടെ പേര് പറയാതെയാ യിരുന്നു വിമര്‍ശനം.
എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായ ല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. പൊതുചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.
തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മ ളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടിക ളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെ ങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ വിഷമം എന്ന് പറയുന്നത്, ആപൂര്‍വമായി മാത്രമാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.