എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസിന്റെ വിമത അംഗവും എല്‍ഡി എഫിനെ പിന്തുണ ച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് കൊ ണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.കോണ്‍ഗ്രസിന്റെ വിമത അംഗവും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കു ട്ടിയാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. ഇവര്‍ ഒളിവിലായിരുന്നു.
രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയില്‍ നഗരസഭയില്‍ 28 അംഗങ്ങളും പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. ഒ ന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ്ഡിപിഐ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാന്‍ ലഭി ച്ചു.കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.
മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗ ങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്. നേരത്തെ എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന് സിപിഎം നിലപാടെടു ത്തിരുന്നു. പ്രതിപ ക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നു.