കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് രോഗി ആശുപത്രി യിലോ വീട്ടിലോ മരിച്ചാലും കോവിഡ് മരണമായി തന്നെ പരിഗണിക്കുമെന്നും നിര്‍ദ്ദേശ ത്തില്‍ പറയുന്നു
ന്യൂഡല്‍ഹി: കോവിഡ് മാര്‍ഗ രേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ബാധിച്ച് 30 ദിവസത്തിന കം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് പുതുക്കി യ മാര്‍ഗ രേഖയില്‍ പറയുന്നു.
ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ രോഗിക്ക് കോവിഡ് സ്ഥിരീകരിക്കണം. എന്നാല്‍ കോറോണ ബാധിതരുടെ ആത്മഹത്യ, കൊല പാതകം, അപകട മരണം എന്നിവ കോറോണ മരണ മായി കണക്കാക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു
നേരത്തെ മാര്‍ഗരേഖ പ്രകാരം പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ കോവിഡ് മരണമായി പരിഗണിച്ചിരിന്നുള്ളൂ. ഇത് ഇപ്പോള്‍ 30 ദിവ സമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.
കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയുടെ പശ്ചാത്തലത്തി ലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീക രണം തേടിയത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കു ന്നത്.










