കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈ ബ് എന്നിവ രാണ് പിടിയിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി
കോഴിക്കോട്: കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവ രാണ് പിടിയിലായത്.കൂട്ടുപ്രതികളായ കോളിയോട്ടു താഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ ഇന്ന് രാവിലെയോടെയാണ് പൊലീസ് പിടികൂടുന്നത്. സം ഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കും. യുവതിയെ പ്രണയം നടിച്ച് കോഴി ക്കോട്ടേക്ക് വിളിച്ചുവരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ബ ലാത്സംഗത്തിടെ ബോധരഹിതയായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരു ന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തി ല്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരെപ്പ റ്റിയും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ അവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വരെ ഇവിടെ എത്തിച്ച് പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്. ലോഡ്ജിന്റെ ലഡ്ജര്‍ അടക്കം പൊലീ സ് പിടിച്ചെടുത്തിട്ടുണ്ട്.കൊല്ലം സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
സാമൂഹിക മാധ്യമങ്ങള്‍ മുഖേന പരിചയപ്പെട്ട യുവതിയെ മുഖ്യപ്രതി അജ്നാസ് കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരു ന്നു. കൂട്ടുപ്രതി ഫഹദിന്റെ കാറിലാണ് സ്വകാര്യ ലോ ഡ്ജിലെത്തിച്ചത്. തുടര്‍ന്ന് സ്വകാര്യ ലോഡ്ജിലെത്തിച്ച അജ്നാസ് യുവതിയെ പീഡിപ്പിച്ചു. ലോ ഡ്ജില്‍ മറ്റൊരു റൂമില്‍ കൂട്ടുപ്രതികളായ രണ്ടുപേരും ഉണ്ടായിരുന്നു.
പിന്നീട് ഇവരെ മുറിയിലേക്ക് വിളിച്ചു വരുത്തി. യുവതിക്ക് ലഹരി വസ്തുക്കളും മദ്യവും നല്‍കി അര്‍ ധബോധാവസ്ഥയിലാക്കി.ശേഷം മറ്റു പ്രതി കള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ ലോഡ്ജിന്റെ മുകളിലെ ടെറസില്‍ കൊണ്ടു പോയും പീഡിപ്പിച്ചു.
പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാകുക യും ചെയ്തു. ഇതോടെ മരിച്ചുപോയേക്കുമെന്ന് ഭയന്ന്, പ്രതികള്‍ യുവതിയെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീ സിനെ അറിയിച്ചത്.












