പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്ന ത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്,ഫഹദ് എന്നിവര്‍ അറസ്റ്റിലായി
കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കോഴിക്കോട് ചേവരമ്പല ത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്.സംഭവത്തില്‍ അത്തോളി സ്വദേശികളായ അ ജ്നാസ്, ഫഹദ് എന്നിവര്‍ അറസ്റ്റിലായി.രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
അജ്നാസും ഫഹദും ചേര്‍ന്നാണ് കോഴി ക്കോട് റെയില്‍വേസ്റ്റേഷനിലെത്തിയ യുവതിയെ ഫ്‌ളാറ്റി ലെത്തിച്ചത്. തുടര്‍ന്ന് ഇവരുള്‍പ്പെട്ട നാലംഗ സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് ന ല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യു വതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.അജ്നാസും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ലാറ്റില്‍ എത്തിച്ചു. അവിടെവച്ച് അജ്നാസ് ആണ് യുവതിയെ ആ ദ്യം പീഡിപ്പിച്ചത്. തൊട്ടടുത്ത മുറിയി ല്‍ അജ്നാസിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ നേരത്തെ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നു. അവര്‍ മൂന്ന് പേരും അജ്നാസിന്റെ മുറിക്കകത്തേക്ക് കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ക്രൂരമായി പീഡനം ഏറ്റതായാണ് യുവതിയുടെ മൊഴി. ശരീരത്തില്‍ എല്ലായിടത്തും മുറിവുകള്‍ ഉണ്ടെന്നും യുവതി പറഞ്ഞതായി പൊലീസ് പറ ഞ്ഞു. മെഡിക്കല്‍ പരിശോധനാ ഫലം കിട്ടിയശേ ഷമെ ഇത് സംബന്ധിച്ച് കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
അജ്നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാള്‍ ഉണ്ടായിരു ന്നതായും യുവതി പൊലീസില്‍ മൊഴി നല്‍കി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട്പേരുടെയും പേരുക ള്‍ യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അത്തേളിയില്‍ നിന്ന് പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മറ്റുള്ളവരുടെ ഫോണ്‍ സ്വിച്ച് ഓ ഫാണ്. അവരും വൈകാതെ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി.
പീഡനത്തിനിരയായ യുവതി വിവാഹമോചിതയാണെന്ന് പൊലീസ് പറഞ്ഞു.സ്വന്തം നിലയില്‍ ജോലി ചെയ്ത് യുവതി ഉപജീവനം നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.