സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി
കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോ ഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ എഫ്‌ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു പൊലീസ് കേസെടുത്തു. സ്ത്രീ ത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെ യ്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. കേരള പത്രപ്ര വര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാ ണ് നടപടി.
ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ പ്രതികരണം തേടിയപ്പോള്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇ ന്‍ ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി ആയ പ്രശാന്ത് മോശമായി പ്രതികരിച്ചെന്നാണ് പരാ തി. വാട്ട്സ്ആപ്പിലൂടെ അശ്ലീലച്ചുവയുള്ള ചിത്രങ്ങളാണ്, മാധ്യമ പ്രവര്‍ത്തകയ്ക്ക് പ്രശാന്ത് മറുപടി യായി നല്‍കിയത്.
മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടറായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീല ച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചത്. സര്‍ക്കാര്‍ പദവി യില്‍ ഇരിക്കുന്ന ആളില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ലെന്നും അധികാരികളോടു പരാതി പ്പെടുമെന്നും അറിയിച്ചപ്പോള്‍ വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആ ളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി എന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ല ക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതി കരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്‌സാപ്പിലൂടെ സ ന്ദേശമയച്ചതെന്ന്, പത്രത്തില്‍ നല്‍കിയ വാ ര്‍ത്തയില്‍ ലേഖിക പറയുന്നു.