157 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 210 റണ്‍ സിന് ഓള്‍ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം
ഓവല്‍: ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 157 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ല ണ്ടിനെ 210 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.
ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയ്ക്കും ഷര്‍ദുല്‍ ഠാക്കുറിനും ജഡേജയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു.ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191-10, ഇംഗ്ലണ്ട് 290-10, രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 466-10, ഇം?ഗ്ലണ്ട് 210-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടി യ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടന ങ്ങ ളാണ് നാലാം ടെസ്റ്റില്‍ നിര്‍ണായകമായത്. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ അവി ശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യ ന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പര മ്പ രയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കും.