ഈ വിജയത്തോടെ, രാജ്യം യുദ്ധക്കെടുതിയില്‍ നിന്ന് പൂര്‍ണമായും മോചിതമായതായി മുഖ്യ വ ക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പഞ്ച്ശീര്‍ താഴ്വര പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. ഈ വിജയത്തോടെ, രാജ്യം യുദ്ധക്കെടു തിയില്‍ നിന്ന് പൂര്‍ണമായും മോചിതമായതായി മുഖ്യ വക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിനു മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
താലിബാന്റെ അവകാശവാദങ്ങളോട് പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. അതേസമയം, ഞായറാഴ്ച നടന്ന വെടിവെപ്പില്‍ വക്താവ് ഫഹിം ദഷ്ടി കൊല്ലപ്പെട്ടതായി പ്രതിരോധ സേനാ വൃത്തങ്ങളെ ഉദ്ധ രിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രിയോടെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു.












