മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി പൊലീസ്
ഇടുക്കി:പണിക്കന്‍കുടിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ ട്ടം റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദിച്ച ശേഷമായിരു ന്നു കൊലപാതകം. മര്‍ദനത്തില്‍ സിന്ധുവിന്റെ വാരി യെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി പൊലീസ് അന്വേഷ ണം ഉര്‍ജ്ജിതമാക്കി.
അതേസമയം കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ബന്ധുക്കള്‍ രംഗത്തെത്തി യിരുന്നു. സിന്ധുവിന്റെ മൃതദേഹം അടുക്ക ള യില്‍ കുഴിച്ചിട്ടശേഷം പ്രതി ബിനോയ് മുകളില്‍ അ ടുപ്പ് പണിതു. തറ പുതുതായി പണിതതാണെന്ന സിന്ധുവിന്റെ മകന്റെ മൊഴി പൊലീസ് കണ ക്കി ലെടുത്തില്ലെന്നാണ് ആക്ഷേപം. പൊലീസ് നായ വന്നു തറയ്ക്കു മുകളിലിരുന്നെങ്കിലും മീന്‍തല ക ണ്ടിട്ടാവുമെന്നാണു പറഞ്ഞത്.
പ്രതിയെക്കുറിച്ചുള്ള സംശയവും പൊലീസ് കണക്കിലെടുത്തില്ലെന്ന് സഹോദരിയുടെ മകന്‍ പറ ഞ്ഞു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി ബിനോയ് ഒളിവിലാണ്. കഴിഞ്ഞ 12 മു തലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ ബി നോയ് മുങ്ങി. വെള്ളിയാഴ്ച, ബിനോയിയുടെ വീടിന്റെ അടുപ്പിനു കീഴില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയില്‍ ബന്ധുക്കള്‍ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു മൃതദേഹം സിന്ധുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃത ദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു, ഭര്‍ത്താ വുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍ നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടകവീട്ടില്‍ താമസമാരംഭിച്ചത്.
ബിനോയിയുടെ വീടിനോടു ചേര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോ യിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാള്‍ പറഞ്ഞയച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയ തെന്നാണ് നിഗമനം. പിറ്റേന്ന് മകന്‍ തിരികെ എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. പൊലീസില്‍ പരാ തി നല്‍കിയതിനെ തുടര്‍ന്ന് ബിനോയ് സ്ഥലംവിട്ടതോടെ ഇയാളെയും സിന്ധുവിനെയും കണ്ടെ ത്തുന്നതിനുള്ള ശ്രമം ഊര്‍ജിതമായി. ഇതിനിടെ സിന്ധുവിന്റെ ബന്ധുക്കള്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു