കോറോണ വ്യാപനം ഡിസംബര്‍ മാസത്തോടെ നല്ല രീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷി ക്കുന്നത്. ഇതിന് ശേഷം തീയേറ്ററുകള്‍ തുറക്കാന്‍ നടപടിയുണ്ടാകുമെന്ന് സാസ്‌കാരിക വ കുപ്പ് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് സാസ്‌കാരി ക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തിരുവനന്തപു രത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോറോണ വ്യാപനം ഡിസംബര്‍ മാസത്തോടെ നല്ല രീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം തീയേറ്ററുകള്‍ തുറക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ തീയേ റ്ററുകള്‍ തുറക്കുന്നത് പ്രതിരോധ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.
സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിലാണ് തീയേറ്റ റുകള്‍ അടച്ചത്.പിന്നീട് വിവിധ മേഖലയില്‍ ഇളവ് അനുവദിച്ചിരുന്നെങ്കിലും തീയേറ്ററുകള്‍ തുറ ക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ സംസ്ഥാനത്തെ സിനിമാ വ്യവസായം കടു ത്ത പ്രതിസന്ധിയാണ് നേരിടുന്നത്.