കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെ ലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്.
തിരുവനപുരം : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശ മ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, പൊതുമരാമത്ത് വ കുപ്പ് 2014-15 മുതല്‍ 2018-19 വരെ അഞ്ച് വര്‍ഷത്തേക്ക് റോഡ് റോളര്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാത്രമാണ് ഭീമമായ തുക ചെലവാക്കി യത്.
സംസ്ഥാനത്തെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡിവിഷനുകളിലായി 86 റോഡ് റോളറുകളാണ് നിലവിലുള്ളത്. ഇതില്‍ 13 റോഡ് റോളറുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ. ഇവയാവട്ടെ, വര്‍ഷത്തില്‍ ശ രാശരി ഉപയോഗിക്കുന്നത് ആറു ദിവസവും. 2019 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് പൊ തുമരാമത്തു വകുപ്പില്‍ 26 റോഡ് റോളര്‍ ഡ്രൈവര്‍മാരുണ്ട്, 57 ക്ലീനര്‍മാരും. പണിയൊന്നുമില്ലെങ്കി ലും ഇവര്‍ അതതു തസ്തികകളില്‍ തുടരുകയാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 2003 നവംബറില്‍ ഡ്രൈവര്‍മാരുടെ 140ഉം ക്ലീനര്‍മാരുടെ 110 തസ്തികളും അധികമാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയി രുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 80 ഡ്രൈവര്‍ തസ്തികകളും 60 ക്ലീനര്‍ തസ്തികകളും റദ്ദാക്കി. എ ന്നാല്‍ ഇവ സൂപ്പര്‍ന്യൂമററി തസ്തികകളായി നിലനിര്‍ത്തി.
ഐടിഐ (ഡീസല്‍ മെക്കാനിക്) അടിസ്ഥാന യോഗ്യതയുള്ള നിഷ്‌ക്രിയ ജീവനക്കാരെ മറ്റ് വകുപ്പു കളിലേക്ക് മാറ്റാനുള്ള സാധ്യത തേടാത്തതെന്തുകൊണ്ടെന്ന് സിഎജി സര്‍ക്കാരിനോട് ചോദിക്കു ന്നു. വകുപ്പിന്റെ പക്കലുള്ള 86 റോഡ് റോളറുകളില്‍ 73 എണ്ണം കാലങ്ങളായി ഓടാതെ കിടക്കുന്ന വയാണ്. എട്ടു മാസം മുതല്‍ 27 വര്‍ഷം വരെ ഉപയോഗിക്കാതെ കിടക്കുന്നവ ഇവയില്‍ ഉണ്ടെന്ന് സി എജി ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി നടത്താവുന്ന ഘട്ടമൊക്കെ കഴിഞ്ഞിട്ടും വകുപ്പ് ഇപ്പോഴും ഇ വ നിലനിര്‍ത്തിപ്പോരുകയാണ്.
പ്രവര്‍ത്തിക്കാത്ത റോളറുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും ശരിയാകാത്ത സ്ഥിതിയിലാണ്. എന്നി ട്ടും വകുപ്പ് അവ നിലനിര്‍ത്തി. ഒന്‍പത് എണ്ണം 13.21 ലക്ഷം രൂപയ്ക്ക് വിറ്റു. ഇവ കേടായ ശേഷം യഥാ സമയം നീക്കംചെയ്യാതിരുന്നാല്‍ ലേലത്തില്‍ വയ്ക്കുമ്പോള്‍ അവയുടെ മൂല്യം കുറയുമെന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു.