ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു(40),സുനില്‍ (40) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.എറണാകുളം സ്വദേ ശികളായ ബാബു (40), സുനില്‍ (40) എന്നിവരാ ണ് മരിച്ചത്. ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം തടസപ്പെട്ടു.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടു ത്തത്.കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.