ആകെ രോഗം ബാധിച്ചവരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്
തിരുവനന്തപുരം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേര്‍ക്ക് ബ്ലാക്ക് ഫംഗ സ് രോഗം ബാധിച്ചപ്പോഴാണ് 21 പേര്‍ മരിച്ചത്. തിരുവന ന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു.
ആകെ രോഗം ബാധിച്ചവരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോ ഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാ ര്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് കോവിഡ് അ നുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ ആശുപത്രി ഐ സിയു, വെന്റിലേറ്റര്‍ മേഖലകളില്‍ അണുനശീകരണം കര്‍ശനമാക്കാന്‍ ബ്ലാക്ക്ഫംഗസ് ബാധയെ ത്തുടര്‍ന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാ ക്കിയിട്ടുണ്ട്. എട്ടു മുതല്‍ 12 ലക്ഷം രൂപ വരെ ചെലവു വരുന്ന ചികില്‍സ ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയി ച്ചിരുന്നു.