കാബൂള്‍ വിമാനത്താവളത്തിനടുത്ത് ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് വഴി തെറ്റി ജനവാസ കേന്ദ്രത്തില്‍ പതിക്കുകയാ യിരുന്നുവെന്നണ് റിപ്പോര്‍ട്ടുകള്‍
കാബൂള്‍: ഇരട്ട സ്ഫോടനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും സ്ഫോടനം. റോ ക്കറ്റ് ആക്രമണം ആണെന്നാണ് സൂച ന.കാബൂള്‍ വിമാനത്താവളത്തിനടുത്ത് ശക്തമായ സ്‌ഫോ ടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.റോക്കറ്റ് വഴി തെറ്റി ജനവാസ കേന്ദ്ര ത്തില്‍ പതിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് ന ല്‍കിയിരുന്നു. ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം.വ്യാഴാഴ്ച ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. 36 മണിക്കൂറിനുള്ളില്‍ ആക്രമണത്തിന് സാധ്യ ത ഉണ്ടെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കന്‍ പൗരന്‍മാ രോട് അതിവേഗം സുരക്ഷിത മേഖലയിലേക്ക് മാറാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.
അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനി രിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയ മാ ണ്. കഴിഞ്ഞ വ്യാഴാഴ്ച വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍ 170പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ല പ്പെട്ടിരുന്നു. കാബൂള്‍ വിമാനത്താവളത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും ആക്രമണമെ ന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങ ള്‍ പുറത്തു വരുന്നതേയുള്ളൂ.
വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു.











