കര്‍ണാല്‍ സ്വദേശി സൂശൂല്‍ കാജലാണ് മരിച്ചത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പൊലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സൂശൂല്‍ കാജലാണ് മരിച്ചത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി മനോഹാര്‍ ലാല്‍ ഘട്ടറിന്റെ നേതൃ ത്വത്തില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊ ലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തിയി രുന്നു. പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതിഷേധവുമായി എത്തുന്ന കര്‍കരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കു ന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവ ന്നിരുന്നു. കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപ മാണ് സംഘര്‍ഷം നടന്നത്. വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി യോഗം ചേര്‍ന്നത്.
ഇതിനിടെയാണ് കര്‍ണാലില്‍ പൊലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കര്‍ണാലില്‍ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊ ലിസ് ബലം പ്രയോഗിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകന്‍ ഹൃദയാ ഘാതം മൂ ലം മരിച്ചുവെന്ന് ബികെയു നേതാവ് ഗുര്‍ണം സിങ് ചാദുനിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നര യേക്കര്‍ ഭൂമിയുള്ള സുശീല്‍ കാജല്‍ കഴിഞ്ഞ ഒമ്പത് മാസമായി കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.പൊലിസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രാത്രിയില്‍ ഹൃദ യാഘാതത്തിന് കീഴടങ്ങി. കര്‍ഷക സമൂഹം അദ്ദേഹത്തിന്റെ ത്യാഗം എപ്പോഴും ഓര്‍ക്കുമെന്നും ചാദുനി ട്വീറ്റില്‍ പറഞ്ഞു.