ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് ലീഗ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി
തിരുവനന്തപുരം: ഹരിത നേതാക്കള്‍ക്ക് എതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് ലീഗ് വാര്‍ത്താക്കുറിപ്പ് പുറ ത്തിറക്കി. ഫേസ്ബുക്കിലൂടെയും നേതാക്കള്‍ ഖേദം പ്രകടിപ്പിക്കും.എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരായ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത അറിയിച്ചു.
ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പച്ച നടപടി പിന്‍വലിക്കും.എംഎസ്എഫിന്റെ സംസ്ഥാന ജില്ലാ കമ്മറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും ലീഗ് അറിയിച്ചു.
ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തു തീര്‍ പ്പിന് ധാരണയായ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസില്‍ വച്ചായിരുന്നു ഇന്നലെ ചര്‍ച്ച നടത്തിയത്.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതാക്കളോട് ഹരിത ആവര്‍ത്തിച്ചു. എന്നാല്‍ ആദ്യം വനിതാ കമ്മീ ഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവില്‍ സമവായത്തിലെത്തുകയായിരുന്നു.











