രാജക്കാട് മുല്ലക്കാനം സ്വദേശി ഷാജിയാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. പതിന ഞ്ചോളം പേരില്‍ നിന്നായി പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
കൊച്ചി :നഴ്സിങ് ഹോമിന്റെ മറവില്‍ ജോലി തട്ടിപ്പ് നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. രാജക്കാട് മുല്ല ക്കാനം സ്വദേശി ഷാജിയാണ് (54) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. പതിനഞ്ചോളം പേ രില്‍ നിന്നായി പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
മൂവാറ്റുപുഴയില്‍ അഡോണ നഴ്സിങ് ഹോം നടത്തുകയായിരുന്നു ഇയാള്‍. ഇതിന്റെ മറവിലാണ് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. പോളണ്ടിലെ സൂപ്പര്‍ മാര്‍ ക്കറ്റില്‍ വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം.
ജോലി കിട്ടാതായപ്പോള്‍ പണം കൊടുത്തവര്‍ മൂവാറ്റുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതറിഞ്ഞ തോടെ പാസ്റ്റര്‍ സ്ഥലം വിട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ കണ്ടെ ത്തിയത്. ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തില്‍ പേഴക്കാപ്പിള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒ. സിജെ മാര്‍ട്ടിന്‍, എസ്.ഐ വികെ ശശികുമാര്‍, എ.എസ്.ഐമാരായ സുനില്‍ സാമു വല്‍, ജയകുമാര്‍, സി.പി.ഒ ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരു ന്നത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്നും കൂട്ടു പ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.