നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ മനപൂര്‍വം കുടുക്കാനും സ്ഥാനത്ത് നിന്നും മാറ്റാ നും പാര്‍ട്ടിയിലെ ഒരു വിഭാഗം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് ശ്രമം നട ത്തിയെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ കണ്ടെ ത്തി
കൊച്ചി: തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം പാര്‍ട്ടിയിലെ ഒരു വിഭാഗം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് നടത്തിയ ആസൂത്രീത നീക്കമാണെന്ന് കണ്ടെത്തല്‍. ചെയര്‍പേ ഴ്സണ്‍ അജിത തങ്കപ്പന്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും 10000 രൂപയും നല്‍കിയെന്ന വിവാദത്തിന് കാരണം ഗ്രൂപ്പ് കളിയാണെന്നും കോണ്‍ഗ്രസ് ജില്ല നേതൃത്വം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അജിത തങ്കപ്പനെ മനപൂര്‍വം കുടുക്കാനും ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും മാറ്റാനും പാര്‍ട്ടിയിലെ ഒരു വിഭാഗം നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ മാരുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ഈ സാഹ ചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ രാജിവയ്പ്പിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ് സേവ്യര്‍ എന്നിവരാണ് തൃക്കാ രയിലെ വിവാദ സംഭവത്തില്‍ തെളിവെടുപ്പ് നടത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നി ര്‍ദ്ദേശപ്രകാരമായിരുന്നു അന്വേഷണം. സംഭവുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ അജിത തങ്ക പ്പനെയും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെയും ഡിസിസി ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു തെളിവെടുപ്പ്.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉളളംപിളളി. സോമി റെജി, സ്മിത സണ്ണി, സുറീന ഫിറോസ് എന്നിവരെയും നഗരസ ഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാലയെയും വിളിച്ചു വരുത്തി തെളിവെടുത്തു. അജിതയ്‌ക്കൊപ്പമാണ് നിലവില്‍ ഡിസിസി. ചെയര്‍പേഴ്‌സണ്‍ നഗ ര സഭ ഓഫിസില്‍ വെച്ച് ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉള്‍പ്പെടെയുള്ള സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ തെളിവെടുപ്പില്‍ വ്യക്തമാക്കി.
അതേസമയം ഇടത് കൗണ്‍സിലര്‍മാര്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മു ഖ്യമന്ത്രിക്ക് പരാതി നല്‍കി. ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പണം ലഭിച്ചിട്ട് തിരികെ നല്‍കി യതായി ശബ്ദ സന്ദേശമാണ് പ്രതിപക്ഷം തെളിവായി ചൂണ്ടിക്കാട്ടുന്നത്.