ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്റര്‍. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസി നു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. വി.ഡി സ തീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക തുടങ്ങിയ ആരോപണങ്ങളാ ണ് പോസ്റ്ററിലുള്ളത്.
അതേസമയം ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. ഇതുമായി ബന്ധപ്പെട്ട് കെപി സിസി അധ്യക്ഷന്‍ കെ. സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ച നടത്തും.